App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏത് ബുദ്ധിശക്തിയാണ് ഒരു കുട്ടിയെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കുന്നത് ?

Aവ്യക്ത്യാന്തര ബുദ്ധി

Bആന്തരിക വൈയക്തിക ബുദ്ധി

Cഅസ്തിത്വപര ബുദ്ധി

Dമതപരമായ ബുദ്ധി

Answer:

C. അസ്തിത്വപര ബുദ്ധി

Read Explanation:

അസ്തിത്വപര ബുദ്ധി (Existential Intelligence):

       പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്തിത്വത്തെ കാണാനും, തിരിച്ചറിയാനുമുള്ള ബുദ്ധി.

 

വ്യക്ത്യാന്തര ബുദ്ധി:

  • മറ്റുള്ളവരുടെ വികാരങ്ങൾ, മാനസികാവസ്ഥ, താല്പര്യങ്ങൾ ഇവ മനസിലാക്കുന്നതിനും അത് ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനുമുള്ള ബുദ്ധിയാണ് വ്യക്ത്യാന്തര ബുദ്ധി.  
  • സഹകരണാത്മക - സഹവർത്തിത പ്രവർത്തനത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന ബുദ്ധിയാണിത്.
  • സാമൂഹിക സേവന സംഘടനാ പ്രവർത്തകർ, ആതുര ശുശ്രൂഷ, പരിസര വിലയിരുത്തൽ, സർവ്വേ, പഠനയാത്ര തുടങ്ങിയവ ഈ ബുദ്ധിയുടെ വികാസത്തിന് സഹായിക്കുന്നു.

ആന്തരിക വൈയക്തിക ബുദ്ധി:

 

 

  • സ്വന്തം ശക്തി ദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിയാണ് ആന്തരിക വൈയക്തിക ബുദ്ധി.
  • മാനസിക സംഘർഷം കുറച്ച്, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, സ്വന്തം കഴിവ് പരമാവധിയിൽ എത്തിക്കാനും, തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും, ഒരു വ്യക്തിയ്ക്ക് കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.

Related Questions:

എത്ര ചോദ്യങ്ങളാണ് ബിനെ-സൈമൺ ബുദ്ധിമാപിനിയിൽ ഉള്ളത് ?
വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
നാഡീവ്യവസ്ഥയിൽ ബൗദ്ധിക ശേഷികൾ മസ്തിഷ്കത്തിന്റെ ഏതുഭാഗവുമായി ബന്ദപ്പെട്ടിരിക്കും?
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?
ചെറിയ കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രകടനമാപിനി ഏത് ?