Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ദേശീയ ഗീതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത് ?

  1. ബങ്കിംചന്ദ്ര ചാറ്റർജിയാണ് എഴുതിയത്.
  2. ഹിന്ദി ഭാഷയിലാണ് രചിക്കപ്പെട്ടത്.
  3. ദേശീയ ഗാനത്തിനൊപ്പം തുല്യ പദവിയാണ് ദേശീയ ഗീതത്തിനുള്ളത്.

    Aഒന്ന് മാത്രം ശരി

    Bഒന്നും രണ്ടും ശരി

    Cഎല്ലാം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    • ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്

    • 1870 കളിൽ എഴുതപ്പെട്ട ഈ കവിത തന്റെ ആനന്തമഠം എന്ന നോവലിൽ കർത്താവ് ചേർത്തിരുന്നു

    • ബന്ദേ മാതരം എന്നും ഇത് ഉച്ചരിക്കപ്പെടാറുണ്ട്.

    • 1896- ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്

    • കവിതയുടെ ആദ്യത്തെ രണ്ട് വരികൾ ഇന്ത്യയുടെ ദേശീയഗീതമായി (National Song) കോൺഗ്രസ് പ്രവർത്തക സമിതി സ്വീകരിക്കുകയായിരുന്നു

    • ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം.

    • പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്.

    • ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.

    • ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.

    • ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.


    Related Questions:

    ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?
    ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?
    ' സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചതാര്?
    വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882 ബംഗാളി നോവലിസ്റ്റ് ആയ ബങ്കിങ് ചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഏതാണ് ആ നോവൽ
    'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?