Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ അധികാര വിഭജനം അനുസരിച്ച് താഴെ തന്നിട്ടുള്ളവയിൽ ഏതെല്ലാമാണ് സംയുക്ത ലിസ്റ്റിൽ വരുന്നത്?

  1. ആണവോർജ്ജം
  2. വ്യോമയാനം
  3. ദത്തെടുക്കലും പിന്തുടർച്ചവകാശവും
  4. വനങ്ങൾ

    Aനാല് മാത്രം

    Bരണ്ടും മൂന്നും

    Cമൂന്നും നാലും

    Dഇവയൊന്നുമല്ല

    Answer:

    C. മൂന്നും നാലും

    Read Explanation:

    • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ സംയുക്ത ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്.
    • നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
    • ദത്തെടുക്കലും പിന്തുടർച്ചവകാശവും, വനങ്ങൾ എന്നീ വിഷയങ്ങളെ സംയുക്ത ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
    • ആണവോർജ്ജം വ്യോമയാനം എന്നീ വിഷയങ്ങൾ കേന്ദ്ര ലിസ്റ്റിലാണ് ഉൾപ്പെടുന്നത്.

    Related Questions:

    ഇന്ത്യൻ ഭരണഘടനയിൽ “വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക.
    ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?
    'തൊഴിലാളി സംഘടനകൾ' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?
    ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?
    സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?