Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?

Aഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം

Bചൂഷണത്തിനെതിരായ അവകാശം

Cഅഭിപ്രായ സ്വാതന്ത്യ്രത്തിനുള്ള അവകാശം

Dമത സ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. അഭിപ്രായ സ്വാതന്ത്യ്രത്തിനുള്ള അവകാശം

Read Explanation:

ആർട്ടിക്കിൾ : 19

6 മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഈ വകുപ്പിലാണ്

  1. 19(1)(a) അഭിപ്രായ സ്വാതന്ത്ര്യം 
  2. 19(1)(b) നിരായുധരായി സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്ര്യം
  3. 19(1)(c) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള അവകാശം  
  4. 19(1)(d) ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ള അവകാശം 
  5. 19(1)(e) - ഇന്ത്യയിൽ എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
  6. 19(1)(g) - ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും, സ്വന്തമായി വ്യവസായം, കച്ചവടം എന്നിവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം

NB : 19(1)(f) സ്വത്തവകാശവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം 44 -ാം ഭേദഗതിയിലൂടെ മൗലികാവകാശത്തിൽ നിന്നും നീക്കം ചെയ്തു


Related Questions:

നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം:
ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?
Which Article of the Indian Constitution abolishes untouchability and its practice :