App Logo

No.1 PSC Learning App

1M+ Downloads
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?

Aഇന്ദ്രിയ-ചാലക ഘട്ടം

Bപ്രാഗ്മനോവ്യാപാര ഘട്ടം

Cമൂർത്ത മനോവ്യാപാര ഘട്ടം

Dഔപചാരിക മനോവ്യാപാരം ഘട്ടം

Answer:

A. ഇന്ദ്രിയ-ചാലക ഘട്ടം

Read Explanation:

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

  1. ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ)
  2. പ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage - രണ്ടു മുതൽ ഏഴു വയസ്സുവരെ)
  3. മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage - ഏഴുമുതൽ 11 വയസ്സുവരെ)
  4. ഔപചാരിക മനോവ്യാപാരം ഘട്ടം (Formal Operational Stage - പതിനൊന്നു വയസ്സു മുതൽ)

ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ) 

  • ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്നു.
  • തന്നെക്കുറിച്ചും തന്റെ ശരീരത്തെക്കുറിച്ചുമുള്ള ധാരണ, പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ സാധിക്കലും അതിനനുസരിച്ച് പ്രതികരിക്കലും വസ്തുക്കളും ആളുകളും കൺവെട്ടത്തു നിന്നു മറഞ്ഞാലും നില നിൽക്കുന്നു എന്ന തിരിച്ചറിവ് (object permanence), സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള ആദിബോധങ്ങൾ, കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള ആദ്യ ധാരണകൾ ("ഞാൻ കരഞ്ഞാൽ അമ്മ വരും', വസ്തുക്കൾ ഇട്ടാൽ ഒച്ചയുണ്ടാവും), പരീക്ഷണങ്ങൾ, അനുകരണങ്ങൾ എന്നിവയുടെ തുടക്കം, മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും മനസ്സിലായിത്തുടങ്ങൽ എന്നിങ്ങനെയുള്ള സംവേദക സ്കീമുകളും ചാലക സ്കീമുകളും ഉപയോഗിച്ചാണ് ഭാഷാ പഠനം സാധ്യമാകുന്ന കാലം വരെ കുട്ടിയിൽ പഠനം മുന്നേറുന്നത്.
  • സംവേദക ചാലക ഘട്ടത്തെ 6 ചെറിയ ഘട്ടങ്ങളായി പിയാഷെ വേർതിരിച്ചിട്ടുണ്ട്.

Related Questions:

താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?
The addictive use of legal and illegal substances by adolescence is called :
'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ച കാലം ?
മൂന്നു വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് ?
പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെനറ്റിന്റെ സെൻസറിമോട്ടോർ ഘട്ടത്തിന്റെ ഏത് ഉപ-ഘട്ടത്തിലാണ് കുട്ടികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്രയൽ-ആൻഡ്-എറർ ഉപയോഗിക്കുന്നത് ?