Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.

    Ai മാത്രം ശരി

    Bi, ii ശരി

    Ci തെറ്റ്, iii ശരി

    Dഎല്ലാം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    രാജധാനി മാർച്ച്

    • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
    • തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
    • അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ കവടിയാറിലെ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്തു.
    • അക്കാമ്മയ്‌ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു.
    • കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.
    • വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ ‘തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്ന് വിശേഷിപ്പിച്ചു.

    NB : കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത് : ആനി മസ്ക്രീൻ


    Related Questions:

    മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Ayyankali met Sree Narayana Guru at __________.
    സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയതാര്?
    കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
    സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?