App Logo

No.1 PSC Learning App

1M+ Downloads
ഇൽ പോപ്പോളോ ഡി ഇറ്റാലിയ (Il Popolo d'Italia) എന്ന ഇറ്റാലിയൻ പത്രം സ്ഥാപിച്ചത് ആരാണ്?

Aഗ്യൂസെപ്പെ പോണ്ട്രെമോളി

Bബെനിറ്റോ മുസ്സോളിനി

Cജിയോവാനി ജെൻ്റൈൽ

Dവിക്ടർ ഇമ്മാനുവൽ III

Answer:

B. ബെനിറ്റോ മുസ്സോളിനി

Read Explanation:

Il Popolo d'Italia ("The People of Italy")

  • 1914 നവംബർ 15 മുതൽ 1943 ജൂലൈ 24 വരെ പ്രസിദ്ധീകരിച്ച ഒരു ഇറ്റാലിയൻ പത്രം
  • ബെനിറ്റോ മുസ്സോളിനിയായിരുന്നു ഈ പത്രത്തിന്റെ സ്ഥാപകൻ 
  • ഒന്നാം ലോകമഹായുദ്ധസമയത്ത്  യുദ്ധത്തിനെ അനുകൂലിക്കുന്ന ഒരു  അ പത്രമായിട്ടാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത് 
  • യുദ്ധാനന്തരം ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രധാന പത്രമായി ഇത് മാറി
  • ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പതനത്തെത്തുടർന്ന്, 1943 ജൂലൈ 24-ന് പ്രധാനമന്ത്രി പിയട്രോ ബഡോഗ്ലിയോ പത്രം നിരോധിച്ചു.

Related Questions:

ജർമ്മനി നൽകേണ്ട ഒന്നാം ലോകമഹായുദ്ധ നഷ്ടപരിഹാര ബാധ്യതകളെ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവതരിപ്പിച്ച 'യംഗ് പ്ലാനി'നെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിട്ടുണ്ട്. ശരിയായവ കണ്ടെത്തുക:

  1. 1923 ലാണ് യംഗ് പ്ലാൻ അവതരിപ്പിക്കപ്പെട്ടത്
  2. അമേരിക്കൻ വ്യവസായിയും സാമ്പത്തിക വിദഗ്ധനുമായ ഓവൻ ഡി. യങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയാണ് പദ്ധതി രൂപീകരിച്ചത്
  3. ഈ പദ്ധതി ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന  മൊത്തം നഷ്ടപരിഹാര തുക കുറച്ചു
  4. എന്നാൽ ഈ പദ്ധതി പ്രകാരം ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന മൊത്തം നഷ്ടപരിഹാര തുക തവണകളായി അടയ്ക്കാനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്തു

    രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യസേന(Allies of World War II)യുടെ ഭാഗമായിരുന്ന രാജ്യങ്ങൾ ഏതെല്ലാമാണ്?

    1. ബ്രിട്ടൻ
    2. ഫ്രാൻസ്
    3. ചൈന
    4. ജപ്പാൻ
    5. ഇറ്റലി

      ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

      1. രണ്ടാം ലോക യുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാനാണ്
      2. ജർമനിയായിരുന്നു രണ്ടാം ലോക യുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം
      3. ജർമ്മൻ സായുധ സേന 1945 മെയ് 8-നാണ് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങിയത്
        മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?
        രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?