Challenger App

No.1 PSC Learning App

1M+ Downloads
"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ. ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ" - ആരുടെ വാക്കുകളാണിവ ?

Aശ്രീനാരായണഗുരു

Bവാഗ്ഭടാനന്ദൻ

Cവി.ടി. ഭട്ടതിരിപ്പാട്ന

Dചട്ടമ്പിസ്വാമികൾ

Answer:

B. വാഗ്ഭടാനന്ദൻ

Read Explanation:

വാഗ്ഭടാനന്ദൻ:

  • ജനനം : 1885, ഏപ്രിൽ 27
  • ജന്മസ്ഥലം : പാട്യം, കണ്ണൂർ
  • ജന്മഗൃഹം : വയലേരി വീട്
  • യഥാർത്ഥനാമം : വയലേരി കുഞ്ഞിക്കണ്ണൻ
  • വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം : കുഞ്ഞിക്കണ്ണൻ
  • പിതാവ് : കോരൻ ഗുരുക്കൾ
  • മാതാവ് : വയലേരി ചീരുവമ്മ
  • വാഗ്ഭടാനന്ദന്റെ ഗുരു : ബ്രഹ്മാനന്ദ ശിവയോഗി
  • അന്തരിച്ച വർഷം : 1939, ഒക്ടോബർ 29
  • “വാഗ്ഭടാനന്ദൻ” എന്ന നാമം നൽകിയത് : ബ്രഹ്മാനന്ദ ശിവയോഗി
  • ശ്രീനാരായണ ഗുരുവിന്റെ സമകാലീനനായിരുന്ന മലബാറിലെ നവോത്ഥാന നായകൻ
  • കാലക്രമേണ ബ്രഹ്മാനന്ദ ശിവയോഗിയുടെ വിമർശകനായി മാറിയ നവോത്ഥാന നായകൻ
  • “ബാലഗുരു” എന്നറിയപ്പെട്ട നവോത്ഥാന നായകൻ 
  • “മലബാറിലെ ശ്രീനാരായണ ഗുരു” എന്നറിയപ്പെടുന്ന വ്യക്തി
  • “ആധ്യാത്മിക വാദികളിലെ വിപ്ലവകാരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • “കർഷക തൊഴിലാളികളുടെ മിത്രം” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • അഭിനവ കേരളത്തിൽ വാഗ്ഭടാനന്ദൻ നൽകിയ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.   



  • വാഗ്ഭടാനന്ദൻന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് മാതൃകയായി തെരഞ്ഞെടുത്ത വ്യക്തി : രാജാറാം മോഹൻ റോയ്

Related Questions:

Which of the following statements are correct?

1. The play 'Ritumathi' related to the reformation of Namboothiri community was written by VT Bhattathiripad.

2. The play 'Marakudaykkulile Mahanarakam' was also written by VT Bhattaraipad himself.

ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
വാഗ്ഭടാനന്ദൻ ശ്രീനാരായണ ഗുരുവിനെ ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് കണ്ടുമുട്ടിയ വർഷം ഏത് ?
കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?

താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ.

2.സസ്യഭക്ഷണത്തിൻ്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ.

3.തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാനനായകൻ.

4.''സർവ്വവിദ്യാധിരാജൻ'' എന്ന ബഹുമതി സിദ്ധിച്ചിട്ടുള്ള നവോത്ഥാന നായകൻ