ഉപയുക്തത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
Aറൂബിൾസ്
Bപോയിന്റ്സ്
Cയൂട്ടിൽസ്
Dക്രെഡിറ്റ്‌സ്
Answer:
C. യൂട്ടിൽസ്
Read Explanation:
ഉപയുക്തത (Utility)
ഒരു വസ്തു ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയെ ഉപയുക്തത (Utility) എന്നാണ് പറയുന്നത്.
ഈ ഉപയുക്തതയെ നമുക്ക് യൂട്ടിൽസ് (Utils) എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കാം.
സാധന സേവനങ്ങളുടെ ഉപഭോഗത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയെ എണ്ണൽസംഖ്യ ഉപയോഗിച്ച് തിട്ടപ്പെടുത്താൻ കഴിയുമെന്ന് കാർഡിനൽ ഉപയുക്തതാവാദത്തിൽ (Cardinal Utility Theory) പറയുന്നു.
ഉപയുക്തതയിൽ വരുന്ന മാറ്റം സാധനസേവനങ്ങളുടെ തിരഞ്ഞെടുപ്പിനെയും ഉപഭോഗത്തെയും സ്വാധീനിക്കാം.
നിശ്ചിത സമയത്ത് ഒരു വസ്തു തുടർച്ചയായി ഉപഭോഗം നടത്തുമ്പോൾ ഉപയുക്തതയിൽ വരുന്ന മാറ്റം അറിയണമെങ്കിൽ ഉപയുക്തതയുടെ അളവുകളെപ്പറ്റി അറിയേണ്ടതുണ്ട്. .