ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?
Aപശ്ചാത് പ്രവർത്തനം
Bപുരോപവർത്തനം
Cഉഭയദിശാ പ്രവർത്തനം
Dഇതൊന്നുമല്ല
Answer:
A. പശ്ചാത് പ്രവർത്തനം
Read Explanation:
അഭികാരകങ്ങൾ - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ
ഉൽപ്പന്നങ്ങൾ - ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ
ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ
പശ്ചാത്പ്രവർത്തനം - ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം
പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം
ഏകദിശാപ്രവർത്തനം - അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങളാവുകയും എന്നാൽ ഇതേ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറാതിരിക്കുന്നതുമായ രാസപ്രവർത്തനം