App Logo

No.1 PSC Learning App

1M+ Downloads
എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ..... എന്നറിയപ്പെടുന്നു.

Aജുഡീഷ്യൽ നിയമ നിർമാണം

Bനിയുക്ത നിയമ നിർമാണം

Cഭരണ നിയമ നിർമാണം

Dഇവയൊന്നുമല്ല

Answer:

B. നിയുക്ത നിയമ നിർമാണം

Read Explanation:

• ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതു നയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു. • എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് നിയുക്ത നിയമ നിർമാണം (delegated legislation) എന്നറിയപ്പെടുന്നു.


Related Questions:

"രാഷ്ട്രത്തെ മറ്റ് സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ് ".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.ബാഹ്യനിയന്ത്രണങ്ങളില്ലാതെ ആഭ്യന്തരവിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള രാഷ്ട്രത്തിന്റെ പൂര്‍ണമായ അധികാരമാണ് പരമാധികാരം.

2.പരമാധികാരം ഉണ്ടെങ്കില്‍ മാത്രമെ രാഷ്ട്രം നിലവില്‍ വരുകയുള്ളൂ.

3.പരമാധികാരം രാഷ്ട്രത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ.

ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?

പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

2.ജനക്ഷേമം ഉറപ്പാക്കുന്നു.

3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു

4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?