എട്ടു വയസ്സായ അഹമ്മദിന് വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ് ?
Aറിവേഴ്സ്ബിലിറ്റ്
Bശ്രേണീകരണം
Cസ്ഥിരത
Dസന്തുലീകരണം
Answer:
B. ശ്രേണീകരണം
Read Explanation:
- വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി നാലു ഘട്ടങ്ങളുണ്ടെന്ന് പിയാഷെ അഭിപ്രായപ്പെടുന്നു.
- സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ
- പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
- മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
- ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ
മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
- മനോവ്യാപാരത്തിന് സാധിക്കുന്നു എന്നുള്ളതാണ് ഈ ഘട്ടത്തിൻറെ പ്രത്യേകത.
- യുക്തിചിന്തയുടെ അടിസ്ഥാനശിലയാണ് മനോവ്യാപാരം.
- ഒരു കാര്യം ചെയ്തു കഴിഞ്ഞാലുളവാകുന്ന അവസ്ഥ കണക്കിലെടുത്തുകൊണ്ട് ചെയ്യേണ്ട മാനസിക ക്രിയകളെയാണ് മനോവ്യാപാരം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
- 'Reversability' എന്ന പ്രത്യേകതയാണ് ഇതിൻറെ സ്വഭാവം.
- a+b=c എന്നതിൻറെ 'Riversal' ആണ് c-b=a എന്നത്. ഇങ്ങനെ ഒരു ക്രിയ ചെയ്താൽ കിട്ടുന്ന ഫലത്തെ എതിർ ക്രിയ ചെയ്താൽ തുടങ്ങിയിടത്തുതന്നെ എത്തുമെന്ന തത്ത്വം തിരിച്ചറിയുമ്പോൾ മാത്രമേ സ്ഥിരത (Conservation) എന്നു പിയാഷെ വിളിക്കുന്ന ലോക സ്വഭാവം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാറാവുകയുള്ളൂ.
- വസ്തുക്കൾ ചേർത്തുവച്ചാലും വിട്ടുവിട്ടു വച്ചാലും എണ്ണത്തിന് വ്യത്യാസം ഉണ്ടാകുന്നില്ല എന്നതാണ് സംഖ്യാസ്ഥിരഥ.
- പാത്രം മാറ്റിയതുകൊണ്ട് വെള്ളത്തിൻറെ അളവിൽ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് വ്യാപ്തസ്ഥിരഥ.
- കളിമണ്ണ് ഉണ്ടയായി വച്ചാലും വലിച്ചു നീട്ടിയാലും അളവിന് വ്യത്യാസം വരുന്നില്ല എന്നതാണ് പിണ്ഡസ്ഥിരഥ.
- സ്ഥിരതകൾ മനസ്സിലാവണമെങ്കിൽ ഒന്നിൽകൂടുതൽ തലങ്ങളെക്കുറിച്ച് ഒരേസമയം ആലോചിക്കാറവണം.
- ഈ ഘട്ടത്തിൽ വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമമായി അടുക്കാനുള്ള കഴിവും അതായത് ശ്രേണീകരണ (Seriation) ത്തിനുള്ള കഴിവും പലരീതിയിൽ തരംതിരിക്കാനുള്ള കഴിവും വളർന്നു വരുന്നു.
- ഈ ഘട്ടത്തിൽ സ്വയം കേന്ദ്രീകൃത സ്വഭാവം കുറയുകയും വസ്തുനിഷ്ഠമായി കാര്യങ്ങളെ മനസ്സിലാക്കാൻ സാധിച്ചു തുടങ്ങുകയും ചെയ്യുന്നു.