Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് നിമഞ്ജന മേഖല (Subduction zone)?

Aരണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിന് താഴെ ആണ്ട് പോവുകയും ചെയ്യുന്ന ഒരു പ്രദേശം

Bരണ്ട് ഫലകങ്ങൾ തമ്മിൽ അകലുന്ന ഒരു പ്രദേശം

Cരണ്ട് ഫലകങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ഒരു പ്രദേശം

Dരണ്ട് ഫലകങ്ങൾ തമ്മിൽ സമാന്തരമായി നിൽക്കുന്ന ഒരു പ്രദേശം

Answer:

A. രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിന് താഴെ ആണ്ട് പോവുകയും ചെയ്യുന്ന ഒരു പ്രദേശം

Read Explanation:

  • രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിന് താഴെ ആണ്ട് പോവുകയും ചെയ്യുന്ന ഒരു പ്രദേശമാണ് നിമഞ്ജന മേഖല (Subduction zone)
  • സംയോജക സീമകളുമായി ബന്ധപ്പെട്ടാണ് സാധാരണയായി നിമഞ്ജന മേഖലകൾ രൂപപ്പെടുന്നത് 

സംയോജക സീമ

  • ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ
  • കൂട്ടിമുട്ടുന്ന ഫലകങ്ങളുടെ സാന്ദ്രതയുടെ തോത് അനുസരിച്ച് കൂടുതൽ സാന്ദ്രത ഉള്ളത് കുറവുള്ളതിന്റെ മുകളിലേക് തെന്നി നിരങ്ങി സഞ്ചരിക്കുന്നു. 
  • ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ  നിമഞ്ജന മേഖല എന്ന് പറയുന്നു. 
  • ഭൂഘണ്ടങ്ങളുടെ സാന്ദ്രത സമുദ്ര ഭൂപാളിയെക്കാൾ കുറവ് ആയതു കൊണ്ട് ഇവ കൂട്ടിമുട്ടുമ്പോൾ എല്ലായ്പോഴും സമുദ്ര ഭൂപാളി ഭൌമാന്തർ ഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.
  • ഭൂഘണ്ടങ്ങൾ ആണു കൂട്ടിമുട്ടുന്നതെങ്കിൽ അവിടെ സാന്ദ്രത കുറവുള്ളതിൻെ  ഉയർച്ച സംഭവിക്കുന്നു.
  • ഇങ്ങനെ ഉയരം കൂടിയ പർവത നിരകൾ സൃഷ്ടിക്കപ്പെടുന്നു.
  • ഇവിടെയും സാന്ദ്രത കൂടിയ ഫലകം ഭൌമാന്തർ ഭാഗത്തേക്ക്‌ ആഴ്ന്നിറങ്ങുന്നു.
  • ഹിമാലയവും ആല്പ്സും രൂപപ്പെട്ടത്  സംയോജക സീമയ്ക്ക് ഉദാഹരണമാണ്.

Related Questions:

ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം ?
മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?
2025ൽ അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റ് ?
2021ഓഗസ്റ്റ് മാസം പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?