App Logo

No.1 PSC Learning App

1M+ Downloads
എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?

Aവംശനാശം സംഭവിച്ച ജീവികളെക്കുറിച്ചു

Bഫോസിലുകളെക്കുറിച്ചു

Cപുരാതന രീതികളെക്കുറിച്ചു

Dവംശ നാശം സംഭവിച്ച ഹോമിനുകളുടെ ജീനോമിനെക്കുറിച്ചും മനുഷ്യ പരിണാമത്തെക്കുറിച്ചുമുള്ളനൂതന കണ്ടെത്തൽ

Answer:

D. വംശ നാശം സംഭവിച്ച ഹോമിനുകളുടെ ജീനോമിനെക്കുറിച്ചും മനുഷ്യ പരിണാമത്തെക്കുറിച്ചുമുള്ളനൂതന കണ്ടെത്തൽ

Read Explanation:

എല്ലാ ജീവജാലങ്ങളുടെയും പരിണാമപരമായ പരസ്പര ബന്ധത്തെ അനുമാനത്തിനോ ഉഹാപോഹത്തിനോ പകരം നിരീക്ഷണം ,തെളിവുകൾ ,ശാസ്ത്രീയ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാൻ ഫോസിലുകൾക്കടമുള്ള പഠനം സഹാ യിക്കും പുരാതനമായ അസ്ഥികഷണങ്ങളിൽ നിന്നും DNA വേർതിരിച്ചെടുത്തു വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യ പൂർവ്വിക ജീവികളും ആധുനിക മനുഷ്യരും തമ്മിലുള്ള ജനിതക സാമ്യ വ്യത്യാസങ്ങളെ കുറിച്ച് ഉള്ള നിർണ്ണായക കണ്ടുപിടിത്തങ്ങളാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ നടത്തിയത് . ഫോസിലുകളിൽ നിന്നും DNA വീണ്ടെടുക്കുന്നതിനുംവിശകലനം ചെയ്യുന്നതിനും ഉള്ള ആധുനിക സാങ്കേതിക വിദ്യകളിലൂടെയാണ് അദ്ദേഹം പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ടത് വംശ നാശം സംഭവിച്ച ഹോമിനുകളുടെ ജീനോമിനെക്കുറിച്ചും മനുഷ്യ പരിണാമത്തെക്കുറിച്ചുമുള്ള നൂതന കണ്ടെത്തലിനു 2022 ഇൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു


Related Questions:

മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

  1. അൾട്രാ സൗണ്ട് സ്കാൻ
  2. സ്‌പ്ലിങ്
  3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
  4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]
    അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്
    തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി?
    ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പേശീകോശവുമായി ബന്ധമില്ലാത്ത ഏത് /ഏതെല്ലാം ?

    1. മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ആക്ടിൻ [ACTIN], മയോസീൻ [MYOSIN] എന്നിങ്ങനെ അതിസൂക്ഷ്മമായ പ്രോട്ടീൻ തന്തുക്കൾ ഇവയിൽ കൂടുതൽ കാണപ്പെടുന്നു ഈ തന്തുക്കളുടെ പ്രവർത്തനം മൂലം പേശികൾ സങ്കോചിക്കുകയും പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു
    2. ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു . ഇതാണ് വില്ലസുകൾ . ഇവ ചെറുകുടലിലെ ആഗിരണ പ്രതല വിസ്തീർണം അനേകം മടങ്ങു വർധിപ്പിക്കുന്നു
    3. ശരീര ചലനങ്ങൾക്കു കാരണമാകുന്ന സവിശേഷ കലകളാണ്
    4. മർമ്മവും മിക്ക കോശാംഗങ്ങളും കാണപ്പെടുന്നു