App Logo

No.1 PSC Learning App

1M+ Downloads
എപ്പോൾ സെർച്ച് വാറന്റ് പുറപ്പെടുവിക്കാം എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 97

Bസെക്ഷൻ 96

Cസെക്ഷൻ 98

Dസെക്ഷൻ 99

Answer:

B. സെക്ഷൻ 96

Read Explanation:

  • സെക്ഷൻ - 96(1) - എവിടെയാണോ -

  • (a) വകുപ്പ് 94 പ്രകാരമുള്ള സമൻസോ ഉത്തരവോ അല്ലെങ്കിൽ വകുപ്പ് 95(1) പ്രകാരമുള്ള അഭ്യർത്ഥനയോ ആരെ അഭിസംബോധന ചെയ്‌തിരിക്കാവുന്ന ഒരു വ്യക്തിയ്ക്ക് രേഖ ഹാജരാക്കുകയില്ലെന്നോ ഹാജരാക്കാതിരിക്കാൻ നിശ്ചയിച്ചിരിക്കുന്നുവെന്നോ വിശ്വസിക്കാൻ കാരണമുണ്ടെങ്കിലോ, അല്ലെങ്കിൽ

  • (b) കോടതിക്ക് അങ്ങനെയുള്ള രേഖയോ, സാധനമോ, ഏതെങ്കിലും ആളുടെ കൈവശമുള്ളതായി അറിയില്ലായെങ്കിൽ, അല്ലെങ്കിൽ

  • (c) ഈ സൽഹിതയുടെ കിഴിലുള്ള ഏതെങ്കിലും അന്വേഷണത്തിൻ്റെയോ വിചാരണയുടെയോ മറ്റ് നടപടികളുടെയോ ആവശ്യങ്ങൾ ഒരു പൊതു പരിശോധനയിലൂടെയോ നിർവ്വഹിക്കപ്പെടുമെന്ന് കോടതി പരിഗണിക്കുന്നത്,

  • അവിടെ കോടതിയ്ക്ക് ഒരു സെർച്ച് വാറന്റ് (പരിശോധന വാറൻ്റ്] പുറപ്പെടുവിക്കാവുന്നതും, അത്തരം വാറൻ്റ് നിർദ്ദേശിച്ചിട്ടുള്ള വ്യക്തിയ്ക്ക് അതനുസരിച്ചു അതിലടങ്ങിയ വ്യവസ്ഥകൾക്കും അനുസൃതമായി തിരയുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.

  • 96 (2) - കോടതിയ്ക്ക്, ഉചിതമെന്ന് തോന്നുകയാണെങ്കിൽ, പരിശോധന വ്യാപിപ്പിക്കാൻ പാടുള്ള പ്രത്യേക സ്ഥലമോ, ഭാഗമോ വാറന്റിൽ നിർദ്ദേശിക്കുന്ന പ്രകാരം വാറൻ്റ് ചുമതലപ്പെടുത്തിയിട്ടുള്ള . ആൾ, അങ്ങനെ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തോ ഭാഗത്തോ മാത്രം പരിശോധന നടത്തേണ്ടതാകുന്നു.

  • 96 (3) - ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന ഒന്നും ,പോസ്റ്റൽ അതോറിറ്റിയുടെ കസ്‌റ്റഡിയിലുള്ള ഒരു രേഖയോ പാഴ്സലോ മറ്റും തിരയാൻ വാറൻ്റ് നൽകാൻ ജില്ലാ മജിസ്ട്രേറ്റോ, ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റോ അല്ലാതെ മറ്റേതെങ്കിലും മജിസ്ട്രേറ്റിന് അധികാരം നൽകുന്നതല്ല.


Related Questions:

അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
പോലീസിൻ്റെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായ വ്യക്തികളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
നോൺ കൊഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?