App Logo

No.1 PSC Learning App

1M+ Downloads
എറിക്സ്ണിൻറെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം. ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സം നിൽക്കുന്നത് ഏതാണ് ?

Aകുട്ടിയുടെ അന്വേഷണത്വരയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൽകണം.

Bകൂട്ടായ കളികളെ പ്രോത്സാഹിപ്പിക്കണം.

Cക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.

Dചെറിയ വിജയങ്ങളായാലും അംഗീകരിക്കണം.

Answer:

C. ക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)

  • (3-5) വയസ്സ്
  • പുതിയ കാര്യങ്ങൾ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകൾ വികസിക്കുന്ന ഘട്ടം.
  • Ego strength = Purpose

Related Questions:

വിദ്യാർത്ഥികൾക്ക് അനാവശ്യ വർക്കുകൾ നൽകി സമയം പാഴാക്കുകയും അവസാന നിമിഷത്തിൽ പഠനം നടത്തുകയും ചെയ്യുന്നത് ഏത് തരം നിരാശയ്ക്ക് ഉദാഹരണമാണ് ?
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഞാൻ കരഞ്ഞാൽ അമ്മ വരും, വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാകും എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികസ ഘട്ടമാണ് ?
ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രാ കോംപ്ലക്സ് എന്നിവ ആദ്യകാലബാല്യത്തിലെ ഏത് വികസനവുമായി ബന്ധപ്പെട്ട് നിൽക്കുന്നു ?
Lekshmi complains when her tall thin glass of juice is poured into a short but wider glass. She tells her father that she now has less juice. Lekshmi has not yet grasped the principle of:
എറിക് എറിക്സണിന്റെ മാനസിക സാമൂഹ്യ വികാസ പ്രക്രീയ അനുസരിച്ച് പ്രൈമറിതലത്തിലെ കുട്ടികൾ നേരിടുന്ന സംഘർഷം ഏത് ?