App Logo

No.1 PSC Learning App

1M+ Downloads
എറിക് എച്ച്. എറിക്സൺ അവതരിപ്പിച്ച 'മുൻകൈയെടുക്കലും കുറ്റബോധവും' ഏത് പ്രായത്തെ സൂചിപ്പിക്കുന്നു ?

A3 - 6 വയസ്സുവരെ

B2 - 6 വയസ്സുവരെ

C0 - 6 വയസ്സുവരെ

D1 - 6 വയസ്സുവരെ

Answer:

A. 3 - 6 വയസ്സുവരെ

Read Explanation:

എറിക് എച്ച്. എറിക്സൺ ( Eric  H Erikson )

  • സാമൂഹ്യവികാസവുമായി ബന്ധപ്പെട്ട വളെരെ ശ്കതമായ കാഴ്‌ചപ്പാടുകൾ മുന്നോട്ട്  വച്ച  വ്യക്തിയാണ് എറിക് എച്ച്. എറിക്സൺ ( Eric  H Erikson ).
  • മനോസാമൂഹ്യവികാസം (Psycho Social Development) 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. 
  • ഓരോ ഘട്ടത്തിനും അതിൻ്റെതായ പ്രതിസന്ധിയുണ്ടെന്നും അതെങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതിൻെറ അടിസ്ഥാനത്തിലായിരിക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
  • ഓരോ ഘട്ടത്തിൻെറയും പേര് സൂചിപ്പിക്കുന്നത് ആ കാലത്തെ പ്രതിസന്ധിയേയാണ്. 
    1. പ്രാഥമിക വിശ്വാസം / അവിശ്വാസം (Basic Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം 
    2. സ്വാശ്രയത്വം / ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം 
    3. മുൻകൈ എടുക്കൽ / കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം 
    4. ഊർജസ്വലത / അപകർഷത (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ  
      •  
    5. സ്വാവബോധം / റോൾ സംശയങ്ങൾ (Identity Vs Role Confusion) - കൗമാരകാലം (12 - 18 വയസ്സ്)
    6. ആഴത്തിലുള്ള അടുപ്പം / ഒറ്റപ്പെടൽ (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്) 
    7. സൃഷ്‌ടി / മുരടിപ്പ് (Generative Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)
    8. മനസ്സന്തുലനം / തളർച്ച (integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം

Related Questions:

വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?
എറിക്സൻറെ അഭിപ്രായത്തിൽ അപ്പർ പ്രൈമറി തലത്തിലെ കുട്ടികളുടെ മനോസാമൂഹിക വികാസം ഏതാണ്?
ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം
പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ
"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്