ഏത് അമേരിക്കൻ കോളനിയിലാണ് 1773 ഡിസംബർ 16ന് ബോസ്റ്റൺ ടീ പാർട്ടി നടന്നത്?
Aവിർജീനിയ
Bന്യൂയോർക്ക്
Cമസാച്യുസെറ്റ്സ്
Dപെൻസിൽവാനിയ
Answer:
C. മസാച്യുസെറ്റ്സ്
Read Explanation:
ബോസ്റ്റൺ ടീ പാർട്ടി
ബ്രിട്ടീഷ് ഗവൺമെന്റ് അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
അമേരിക്കയിലെ മസാച്യുസെറ്റ്‌സ് കോളനിയിലെ തുറമുഖ നഗരമായ ബോസ്റ്റണിലാണ് പ്രസ്തുത സംഭവം നടന്നത്.
1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത്
ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി