Challenger App

No.1 PSC Learning App

1M+ Downloads
ഐക്യകേരളം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് ആദ്യമായി പുതിയ സിലബസ് നിലവിൽവന്നതെന്ന് ?

A1973-74

B1970-71

C1961-62

D1956-57

Answer:

A. 1973-74

Read Explanation:

  • 1956 നവംബർ 1 ന് കേരളം രൂപീകൃതമാകുന്നതിനു മുമ്പ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്ന് പ്രദേശമായാണ് ഭരണം നടത്തിയിരുന്നത്.
  • ഐക്യകേരളം നിലവിൽ വന്ന ശേഷം ഇ എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് വിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുകയും 1959-ൽ കേരള വിദ്യാഭ്യാസ നിയമവും ചട്ടവും വികസി പ്പിക്കുകയും ചെയ്തത്.
  • 1961- ൽ ദേശീയതലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുകയും ത്രിഭാഷാപദ്ധതി അംഗീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി കേരളത്തിൽ അത് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. 
  • 1962 - ൽ ലോവർ പ്രൈമറി (1- 4) ക്ലാസ്സുകളിലേക്കുള്ള സിലബസ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി മുൻ പാഠ്യപദ്ധതികളുടെ പരിമിതികൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് 1962 ലെ പരിഷ്കരണം നടത്തിയത്.
  • 1970 ലും പരിഷ്കരണം നടന്നു.
  • മനഃശാസ്ത്രജ്ഞനായ ബെഞ്ചമിൻ ബ്ലൂമിന്റെ (ടാക്സോണമി ഓഫ് എജുക്കേഷണൽ ഒബ്ജക്ടീവ്സ്) സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള രീതിയാണ് അവലംബിച്ചത്.
  • 1970-711-4 ക്ലാസുകളുടെയും 1971-72 ൽ  5-8 ക്ലാസുകളിലെയും സിലബസ് പരിഷ്കരിച്ചു.
  • ഉയർന്ന ക്ലാസുകളിലേക്ക് 1973-74 ൽ പുതിയ സിലബസ് നിലവിൽവന്നു.
  • 1980-81 ൽ വീണ്ടും പാഠ്യപദ്ധതി പരിഷ്ക രിച്ചു. സിലബസ്സിന്റെ ആമുഖത്തിൽ പൊതു വിദ്യാഭ്യാസ ലക്ഷ്യം പ്രഖ്യാപിക്കുന്നുണ്ട്.
  • 1986 - ലെ ദേശീയ വിദ്യാഭ്യാസത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് 1990-91 വർഷം പാഠ്യ പദ്ധതി പരിഷ്കരിച്ചു.
  • 1993 - ലെ പ്രൊഫസർ യശ്പാൽ കമ്മറ്റി നിർദേശങ്ങളെ തുടർന്ന് 1994 - ലാണ് എം.എൽ.എൽ. പദ്ധതി അഥവാ അവശ്യപഠന നിലവാര പദ്ധതി (Minimum Level of Learning) നിലവിൽ വരുന്നത്.

Related Questions:

സൗരകളങ്കങ്ങൾ കേരളത്തിലെ മഴയുടെ തീവ്രതയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനം നടത്തിയതിന് മരണാനന്തരം എംജി സർവകലാശാല പി എച് ഡി ബിരുദം നൽകി ആദരിച്ചത്?

1957സെപ്തംബർ 3 -ന് കേരള നിയമസഭ പാസാക്കിയ കേരള വിദ്യാഭ്യാസ ബിൽ ലക്ഷ്യമിടുന്നത്

  1. സേവന വ്യവസ്ഥകളും ശമ്പളവും മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക
  2. സർക്കാരിൽ നിന്ന് ഗ്രാൻഡ് സഹായം സ്വീകരിക്കുന്ന സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുക
  3. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിനായി സംസ്ഥാനതല ഉപദേശക സമിതിയും സ്കൂൾ തലങ്ങളിൽ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റിയും സ്ഥാപിക്കുക

 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?