App Logo

No.1 PSC Learning App

1M+ Downloads
ഒരു കിലോഗ്രാം ഖരവസ്‌തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?

Aഉത്പതനം

Bബാഷ്പന ലീനതാപം

Cദ്രവീകരണ ലീനതാപം

Dദ്രവണാങ്കം

Answer:

C. ദ്രവീകരണ ലീനതാപം

Read Explanation:

  • ഒരു കിലോഗ്രാം ഖരവസ്‌തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് അതിന്റെ ദ്രവീകരണ ലീനതാപം (Latent heat of fusion )
  • ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റാണ് ജൂൾ / കിലോഗ്രാം 
  •  പൂജ്യം ഡിഗ്രി സെൽഷ്യസിൽ ഉള്ള ജലം കുടിക്കുമ്പോൾ തോന്നുന്നതിനേക്കാൾ തണുപ്പ് പൂജ്യം ഡിഗ്രി സെൽഷ്യസ് ഉള്ള ഐസ് കഷണം വായിൽ വയ്ക്കുമ്പോൾ തോന്നാൻ കാരണം ദ്രവീകരണ ലീനതാപം ആണ് . 

Related Questions:

താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.