App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം --- .

Aകൂടി വരുന്നു

Bകുറഞ്ഞു വരുന്നു

Cവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

A. കൂടി വരുന്നു

Read Explanation:

ആറ്റത്തിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ:

  1. ന്യൂക്ലിയർ ചാർജ്

  2. ഷെല്ലുകളുടെ എണ്ണം

ഗ്രൂപ്പിൽ:

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നുണ്ടെങ്കിലും, അതിന്റെ സ്വാധീനത്തെ മറികടക്കുന്ന വിധത്തിൽ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു.

പീരിയഡിൽ:

  • ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എന്നാൽ ന്യൂക്ലിയർ ചാർജ് ക്രമേണ കൂടുന്നു.

  • ബാഹ്യതമ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിന്റെ ആകർഷണ ബലം കൂടുന്നു. അതിനാൽ ആറ്റത്തിന്റെ വലിപ്പം ക്രമേണ കുറയുന്നു.


Related Questions:

പീരിയോഡിക് ടേബിളിന്റെ ഏത് ഭാഗത്താണ്, ലോഹ സ്വഭാവം കൂടിയ ഒന്നും, രണ്ടും ഗ്രൂപ്പ് മൂലകങ്ങൾ കാണപ്പെടുന്നത് ?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ചത് ലവോസിയർ ആണ്
  2. ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ചത് ന്യൂലാൻഡ്‌സ് ആണ്
  3. അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ചത് ഡൊബെറൈനർ ആണ്
  4. മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ മെൻഡലിയേഫ് ആണ്

    സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. പീരിയോഡിക് ടേബിളിൽ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണ് സംക്രമണമൂലകങ്ങൾ
    2. സംക്രമണമൂലകങ്ങൾ ലോഹങ്ങളാണ്
    3. ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
    4. ഗ്രൂപ്പുകളിലും പീരിയഡുകളിലും ഇവ രാസ ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. പീരിയോഡിക്‌ ടേബിളിൽ കുത്തനെയുളള കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു
      2. വിലങ്ങനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നുവിളിക്കുന്നു
      3. ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു