ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
Aഅഭിപ്രേരണ
Bബുദ്ധി
Cഅഭിരുചി
Dവ്യക്തിത്വം
Answer:
C. അഭിരുചി
Read Explanation:
അഭിരുചി (Aptitude)
- ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
- പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
- സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം.
അഭിരുചി - സ്വഭാവം
- ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ.
- വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു.
- പ്രവചനക്ഷമമാണ്.
- പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
- ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്.
- പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും.