"ഒരു പഠിതാവിന് സ്വയം എത്തിച്ചേരാവുന്നതിൽ നിന്നും ഉയർന്ന പഠനമേഖലകളിലെത്താൻ സഹപാഠികളും മുതിർന്നവരും സഹായിക്കാണം' - എന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ
Aവൈഗോട്സ്കി
Bപിയാഷെ
Cബ്രൂണർ
Dഎറിക്സൺ
Answer:
A. വൈഗോട്സ്കി
Read Explanation:
വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development )
- റഷ്യൻ മനഃശാസ്ത്രജ്ഞനായ ലവ് വൈഗോട്സ്കിയുടെ ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development ).
- 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ' എന്ന ഗ്രന്ഥത്തിലാണ്.
- ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം.
- കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് വൈഗോട്സ്കിയും സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ ചിന്തകരും വിശ്വസിക്കുന്നത്.