Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Aപരിപക്വനം, അഭിപ്രേരണ, അഭിരുചി

Bതാല്പര്യം, ലക്ഷ്യം, ബുദ്ധി

Cഅവധാനം, മനോഭാവം, മുന്നറിവ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ 3 വിഭാഗങ്ങളായി തരം തിരിചിരിക്കുന്നു.

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
  3. പഠനതന്ത്രങ്ങൾ - പഠന തന്ത്രങ്ങളുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൈയക്തിക ചരങ്ങൾ.
  • വ്യക്തിയുമായി ബന്ധപ്പെട്ട ചരങ്ങളെയാണ് വൈയക്തിക ചരങ്ങൾ എന്നു പറയുന്നത്.
    • പരിപക്വനം
    • പ്രായം
    • ലിംഗഭേദം
    • മുൻ അനുഭവങ്ങൾ
    • ശേഷികൾ
    • കായിക വൈകല്യങ്ങൾ
    • അഭിപ്രേരണ 

പാഠ്യ ചരങ്ങൾ (Task Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് പാഠ്യ ചരങ്ങൾ എന്നാണ്.
    • പാഠ്യ വസ്തുവിൻറെ ദൈർഗ്യം 
    • പാഠ്യ  വസ്തുവിൻറെ കഠിനനിലവാരം
    • പാഠ്യ വസ്തുവിൻറെ അർത്ഥപൂർണത
    • പാഠ്യ വസ്തുവിൻറെ സംഘാടനം

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പഠനതന്ത്രവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നതാണ് പഠനതന്ത്ര ചരങ്ങൾ
    • പരിശീലനത്തിൻ്റെ വിതരണം
    • പഠനത്തിൻറെ അളവ്
    • പഠനത്തിനിടയിലെ ഉരുവിടൽ
    • സമ്പൂർണ്ണ രീതിയുടെയും ഭാഗിക ഭീതിയുടേയും പ്രയോഗം
    • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം

Related Questions:

Gerontology is the study of .....
മസ്തിഷ്കത്തിന്റെ കേടുപാടുകൾ മൂലം ഭാഷണവും ലിഖിത രൂപവും ആയ ഭാഷാവിനിമയ പ്രക്രിയകൾ മനസ്സിലാക്കാനുള്ള തകരാറ് അറിയപ്പെടുന്നത്?
ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി ?
മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് മാപ്പ് റീഡിങ് പഠിക്കുന്നതിന് ഉപയോഗിക്കാവുന്ന അനുയോജ്യമായ ഒരു ബോധന ഉപാധിയാണ് ?
ഭാഷയിൽ ശരിയാംവണ്ണം ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ ഏതുതരം പഠന വൈകല്യം ആണ്?