ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?
A1
B0
C0.5
D0.45
Answer:
A. 1
Read Explanation:
തമോവസ്തു ( Black body )
ഒരു ആദർശ തമോവസ്തു താപനിലയെയോ പതനകോണിനെയോ ആശ്രയിക്കാതെ അതിൽ വന്നു വീഴുന്ന എല്ലാ വികരണങ്ങളെയും
പൂർണമായും ആഗിരണം ചെയ്യുന്നു.
aλ = 1
Zero reflection
Zero transmission
ഒരു ആദർശ തമോവസ്തുവിനെ മതിയായ ഉയർന്ന താപനിലയിലേക്ക് ചൂടാക്കിയാൽ അതിൽ നിന്നും സാധ്യമായ എല്ലാ തരംഗദൈർഘ്യത്തിലുമുള്ള കിരണങ്ങൾ പുറത്തേക്ക് വരും.
Eg : സൂര്യൻ , നക്ഷത്രങ്ങൾ, ചെറിയ ദ്വാരമുള്ള
സമോഷ്മ വലയിതപ്രദേശം
ഒരു നിശ്ചിത താപനിലയിൽ ഒരു പൂർണ്ണ തമോവസ്തുവിനേക്കാൾ കൂടുതൽ താപ വികിരണം ഒരു വസ്തുവിനും പുറപ്പെടുവിക്കാൻ കഴിയില്ല.