ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് ?
Aസൈബർ ക്രൈം
Bസൈബർ പൗരൻ
Cസൈബർ ടോർട്സ്
Dഇവയൊന്നുമല്ല
Answer:
C. സൈബർ ടോർട്സ്
Read Explanation:
സൈബർ ലോകം
- കമ്പ്യൂട്ടറുകളും ആധുനിക വിവര-വിനിമയ സാധ്യതകളും തുറന്നു തരുന്ന ലോകമാണ് - സൈബർ ലോകം
- സൈബർ ലോകത്ത് അംഗമായിരിക്കുന്ന ഏതൊരു വ്യക്തിയും അറിയപ്പെടുന്നത് - സൈബർ പൗരൻ (Cyber citizen)
- കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം - സൈബർ കുറ്റകൃത്യം
- സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തും സൈബർ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
- ഒരു സമൂഹത്തെയോ രാജ്യത്തെയോ കമ്പ്യൂട്ടർ ശൃംഖലയെയോ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ക്രൈം (Cyber Crime)
- ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts)