App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?

A100 watt

B800 watt

C600 watt

D500 watt

Answer:

B. 800 watt

Read Explanation:

ഒരു വസ്തു മുകളിലേക്ക് 'h' മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി - W = m g h

ഇവിടെ , 

ഇഷ്ടികയുടെ മാസ്സ് = 2 kg 

ഉയരം = 8  m 

g = 10 m/s 

അങ്ങനെയെങ്കിൽ ഒരു ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = W = m g h

       = 2 × 10 × 8 = 160 J

50 ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = 50 × 160 = 8000 J

പവർ = പ്രവൃത്തി / സമയം 

ജോലി ചെയ്യാൻ എടുത്ത സമയം = 10 seconds

അയാളുടെ പവർ = പ്രവൃത്തി / സമയം  = 8000  / 10 = 800 J/S = 800 watt


Related Questions:

ഒരു പ്രിസത്തിന്റെ വിസരണത്തിന് (Dispersion) ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?

താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  3. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി
  4. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി
ഒരു പോയിന്റ് പിണ്ഡത്തിന്റെ (point mass) ഒരു അച്ചുതണ്ടിൽ നിന്നുള്ള ലംബ ദൂരം r ആണെങ്കിൽ, ആ അച്ചുതണ്ടിനെക്കുറിച്ചുള്ള അതിന്റെ ജഡത്വഗുണനം എത്രയാണ്?
1 ഡിഗ്രി F (ഒരു ഡിഗ്രി ഫാരൻഹീറ്റ് .............. നോട് യോജിക്കുന്നു
മനുഷ്യന്റെ ശ്രവണപരിധി :