ഒരു സംയുക്തത്തിൽ ഘടക കണങ്ങളെ ചേർത്തു നിർത്തുന്ന ബലത്തെ ---- എന്നു പറയുന്നു.
Aവാന്ദർ വാൽസ് ബലം
Bന്യൂക്ലിയർ ബലം
Cരാസബന്ധനം
Dഅഡ്ഹിഷൻ ബലം
Answer:
C. രാസബന്ധനം
Read Explanation:
രാസബന്ധനം (Chemical bond)
പദാർഥങ്ങളിലെ ഘടക കണങ്ങൾ തമ്മിലുള്ള ആകർഷണബലമാണ്, മൂലകങ്ങളിലും സംയുക്തങ്ങളിലും, ആറ്റങ്ങളും തന്മാത്രകളും പരസ്പരം ചേർത്തു നിർത്തുന്നത്.
ചില തന്മാത്രകളിൽ ഒന്നിൽക്കൂടുതൽ ആറ്റങ്ങൾ ഉണ്ട്.
മഗ്നീഷ്യവും ഓക്സിജനും സംയോജിച്ച് മഗ്നീഷ്യം ഓക്സൈഡ് രൂപം കൊള്ളുമ്പോൾ, രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമ ഷെല്ലിൽ അഷ്ടക ഇലക്ട്രോൺ ക്രമീകരണം നേടി സ്ഥിരത കൈവരിക്കുന്നു.
ഒരു സംയുക്തത്തിൽ ഘടക കണങ്ങളെ ചേർത്തു നിർത്തുന്ന ബലത്തെ രാസബന്ധനം (Chemical bond) എന്നു പറയുന്നു.