App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?

Aവികാസ് ഗൗഡ

Bഅവിനാഷ് സാബ്ലെ

Cനീരജ് ചോപ്ര

Dമില്‍ഖാ സിങ്

Answer:

D. മില്‍ഖാ സിങ്

Read Explanation:

മിൽഖാ സിംഗ് 

  • 'പറക്കും സിംഗ്' എന്നറിയപ്പെടുന്നു 
  • ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ അത്‌ലറ്റ്
  • ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍
  • 1959 ൽ പത്മശ്രീ ലഭിച്ചു 
  • 1958 ലെ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ, 400 മീറ്റർ സ്വർണം നേടി 
  • 1962 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ, 4x 400 മീറ്റർ  എന്നിവയിൽ സ്വർണം നേടി 
  • മിൽഖയുടെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമ  - ഭാഗ് മിൽഖാ ഭാഗ്( 2013,സംവിധാനം -  രാകേഷ് ഓംപ്രകാശ്)
  •  മിൽഖയുടെ വേഷമഭിനയിച്ചത് - ഫർഹാൻ അക്തർ
  • 1960 ലെ റോം ഒളിമ്പിക്സിൽ സെക്കൻഡിൽ പത്തിലൊരംശം വ്യത്യാസത്തിൽ നാലാം സ്ഥാനത്തായി
  • 2001 ൽ കിട്ടിയ അർജുന അവാർഡ് നിരസിച്ചു
  • 2021 ജൂൺ 18 ന് അന്തരിച്ചു 
  • പ്രശസ്ത ഗോൾഫ് താരവും ലോക ഗോൾഫ് റാങ്കിംഗിൽ ആദ്യമായി 100 റാങ്കിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യക്കാരനുമായ ജീവ മിൽഖാ സിംഗ് മകനാണ്

Related Questions:

ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം ഏതാണ് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
2024 ഒളിമ്പിക്സിൻ്റെ ഭാഗമായി പാരീസിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ കൺട്രി ഹൗസ് സ്ഥാപിച്ചത് ഏത് ബിസിനസ് സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് ?
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
ഒളിമ്പിക്‌സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിത്തന്ന താരം