App Logo

No.1 PSC Learning App

1M+ Downloads
ഓരോ കുട്ടിയുടെയും ഭാവിയിൽ ഒരു സാമൂഹിക വിരുദ്ധനോ ശരിയായ സാമൂഹിക പെരുമാറ്റങ്ങൾക്ക് പ്രാപ്തനോ ആകുന്നതിൻറെ അടിസ്ഥാനം ഏറ്റവും കൂടുതൽ ഏതിനാണ് ?

Aസമസംഘംബന്ധം

Bസമുദായം

Cഅയൽപക്കം

Dമതസ്ഥാപനം

Answer:

A. സമസംഘംബന്ധം

Read Explanation:

പിയർ ഗ്രൂപ്പ് (സമസംഘംബന്ധം)

  • ഒരേ പ്രായപരിധിയിലും സമൂഹ പദവിയിലും പെടുന്ന കുട്ടികളടങ്ങിയ ചെറുസംഘമാണ് പിയർ ഗ്രൂപ്പ്.
  • കുടുംബത്തിനു പുറത്ത് രൂപം കൊള്ളുന്ന ആദ്യത്തെ സാമൂഹിക സംഘമാണ് പിയർ ഗ്രൂപ്പ്.
  • വിവിധ തരം പിയർ ഗ്രൂപ്പുകൾ :- കളിക്കൂട്ടങ്ങൾ, ഗാങ്ങുകൾ, ക്ലിക്കുകൾ

കളിക്കൂട്ടങ്ങൾ (Play group)

  • കുട്ടികളുടെ സമൂഹവൽക്കരണത്തിനുള്ള ശക്തമായ ഒരു മാധ്യമമാണ് കളിക്കൂട്ടങ്ങൾ.  
  • സംഘജീവിതത്തിലൂടെ അംഗങ്ങൾ അഹംബോധത്തിൽ നിന്ന് മോചനം നേടിത്തുടങ്ങുന്നു.

ഗാങ്ങ് (Gang)

  • കൗമാര കാലം മുതൽ യൗവനം വരെ നീണ്ടു നിൽക്കുന്ന ഒരു പ്രവണതയാണ് ഗാങ്ങുകൾ.
  • കളിക്കൂട്ടങ്ങളിൽ നിന്നും ഗാങ്ങുകൾ ഉരുത്തിരിഞ്ഞു വരുന്നു.

ക്ലിക്ക് (Clique)

  • മൂന്നോ നാലോ അംഗങ്ങളുള്ള ചെറുസംഘങ്ങളാണ് ക്ലിക്കുകൾ.

Related Questions:

അബ്രഹാം മാസ്ലോയുടെ ആവശ്യ ശ്രേണിയിൽ ഒഴിഞ്ഞുപോയ ഭാഗത്ത് ഉൾപ്പെടുത്താവുന്ന ആവശ്യം ഏത് ?

WhatsApp Image 2025-01-31 at 19.45.38.jpeg
താഴെ തന്നിരിക്കുന്നവയിൽ സാമൂഹിക അപര്യാപ്തതയ്ക്ക് കാരണമായത് എന്ത് ?

സ്ഥിരാനുപാത പ്രബലന ഷെഡ്യൂളിന് ഉദാഹരണമേത് :

  1. അഞ്ച് ശരിയുത്തരങ്ങൾ വീതം പറഞ്ഞ കുട്ടികൾക്ക് അധ്യാപിക ഒരു സ്റ്റാർ നൽകുന്നു.
  2. പത്ത് പദ്ധതി രൂപരേഖ വീതം തയ്യാറാക്കിയ കുട്ടിക്ക് അധ്യാപകൻ ഒരു സമ്മാനം നൽകുന്നു.
  3. ശരിയുത്തരം നൽകുന്ന മുറയ്ക്ക് അധ്യാപിക കുട്ടികളെ പ്രകീർത്തിക്കുന്നു.
  4. അഞ്ച് കാറുകൾ വീതം വില്പന നടത്തുന്ന ജോലിക്കാരന് പ്രൊമോഷൻ ലഭിക്കുന്നു.
    Laila saw her husband standing in front of Movie Theatre. Later she accused him of going for movie without her. The assumption Laila made about her husband can be explained by which of the principles:
    പാഠപുസ്തകത്തിലെ പാത്രം കഴുകുന്ന അമ്മയുടെ ചിത്രം' താഴെപ്പറയുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?