കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണു് കടവല്ലൂർ അന്യോന്യം. കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണു് അന്യോന്യം നടക്കുന്നത് . കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂർ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാർത്ഥികളാണു് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.