Challenger App

No.1 PSC Learning App

1M+ Downloads
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 118

Bസെക്ഷൻ 116

Cസെക്ഷൻ 117

Dസെക്ഷൻ 119

Answer:

B. സെക്ഷൻ 116

Read Explanation:

സെക്ഷൻ 116 - കഠിനമായ ദേഹോപദ്രവം [Grievous Hurt]

  • കഠിനമായ ദേഹോപദ്രവത്തിൽ ഉൾപ്പെടുന്ന പ്രവർത്തികൾ

  • പുരുഷത്വം ഇല്ലായ്മ ചെയ്യുക [Emasculation] [പുരുഷത്വം ഇല്ലായ്മ ചെയ്യുന്നത് സ്ഥിരവും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ആയിരിക്കണം ]

  • ഏതെങ്കിലും ഒരു കണ്ണിന്റെ കാഴ്ച സ്ഥിരമായി നഷ്ടപ്പെടുത്തുക

  • ചെവികളിൽ എതിന്റെയെങ്കിലും ശ്രവണശക്തി എന്നെന്നേക്കുമായി ഇല്ലാതാക്കൽ

  • ഏതെങ്കിലും സന്ധികളിൽ മുറിവേൽപ്പിക്കുക

  • തലയോ മുഖമോ എന്നെന്നേക്കുമായി വിരൂപം ആക്കൽ

  • എല്ലിന്റെയും പല്ലിന്റെയും സ്ഥാനം തെറ്റിക്കൽ

  • ഉപദ്രവം ഏറ്റവൻ 15 ദിവസം കഠിനമായ ശാരീരിക വേദന അനുഭവിക്കുകയും തന്റെ സാധാരണ കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത വിധം പരിക്ക് അനുഭവിക്കുകയും ചെയ്യുന്നു എങ്കിൽ

  • ശിക്ഷ : ഏഴുവർഷം വരെ നീളാവുന്ന തടവും പിഴയും


Related Questions:

ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരികസുരക്ഷാ സംഹിത, 2023 പ്രകാരം സമൻസ്കൈപ്പറ്റേണ്ടവ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പകരം സമൻസ് കൈപ്പറ്റാവുന്നത് ആർക്ക്?
അനിവാര്യതയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?