App Logo

No.1 PSC Learning App

1M+ Downloads
കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?

Aപ്ലാസ്മ

Bഖരം

Cദ്രാവകം

Dവാതകം

Answer:

B. ഖരം

Read Explanation:

ഖരങ്ങൾ

  • നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള പദാർത്ഥങ്ങൾ 

  • കണികകൾക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥ - ഖരം 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ് 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള  ആകർഷണബലം കൂടുതൽ ആണ് 

  • ഖരവസ്തുക്കൾ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ് 

ഘടക കണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ രണ്ടായി തിരിക്കാം 

  1. പരലുകൾ - ഘടക കണങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കുകയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു 

  • ഉദാ : സോഡിയം ക്ലോറൈഡ് , ക്വാർട്സ് 

  1. അമോർഫസ് - ഘടക കണങ്ങൾക്ക് ഹ്രസ്വപരിധി ക്രമമാണ് ഉള്ളത് 

  • ഉദാ : ഗ്ലാസ്സ് ,റബ്ബർ ,പ്ലാസ്റ്റിക് 


Related Questions:

F-സെന്ററുകൾ രൂപപ്പെടാൻ ഏറ്റവും സാധ്യതയുള്ള ക്രിസ്റ്റൽ ഏതാണ്?
ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

താഴെ തന്നിരിക്കുന്നുന്നവയിൽ പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. സോഡിയം ക്ലോറൈഡ്
  2. ക്വാർട്സ്ഗ്ലാസ്
  3. ഗ്രാഫൈറ്റ്
  4. റബ്ബർ

    താഴെ തന്നിരിക്കുന്നുന്നവയിൽ അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?ങ്ങൾ

    1. ഗ്ലാസ്
    2. റബ്ബർ
    3. പ്ലാസ്റ്റിക്
    4. പഞ്ചസാര
      ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?