Challenger App

No.1 PSC Learning App

1M+ Downloads
കമ്പിളികൊണ്ട് ഉരസുമ്പോൾ ബലൂണിന് ഏത് ചാർജ് ലഭിക്കുന്നു?

Aപോസിറ്റീവ്

Bനെഗറ്റീവ്

Cഇൻസുലേറ്റിംഗ്

Dന്യൂട്രൽ

Answer:

B. നെഗറ്റീവ്

Read Explanation:

  • വസ്തുക്കൾ തമ്മിലുള്ള ആകർഷണ-വികർഷണങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാനഘടകമാണ് വൈദ്യുതചാർജ്.

  • പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ ചാർജുകൾ രണ്ട് തരമുണ്ട്.

  • ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് ന്യൂക്ലിയസ്.

  • ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നു.

  • പ്രോട്ടോണുകളുടെ വിപരീത ചാർജാണ് ഇലക്ട്രോണുകൾക്കുള്ളത്. അതിനാൽ ഇവ രണ്ടും തുല്യ എണ്ണമുള്ള ആറ്റങ്ങളിൽ ചാർജ് പരസ്പരം റദ്ദ് ചെയ്യപ്പെടും.

  • ന്യൂട്രോണുകൾക്ക് ചാർജില്ല.

  • ആറ്റങ്ങൾക്ക് ഇലക്ട്രോണുകൾ നഷ്ടപ്പെടുമ്പോൾ അത് പോസിറ്റീവ് ചാർജുള്ളതായും, ഇലക്ട്രോണുകൾ ലഭിക്കുമ്പോൾ അത് നെഗറ്റീവ് ചാർജുള്ളതായും മാറുന്നു.

  • സജാതീയ ചാർജുകൾ വികർഷിക്കുന്നു.

  • വിജാതീയ ചാർജുകൾ ആകർഷിക്കുന്നു.

  • ചാർജുള്ള വസ്തുക്കൾക്ക് ന്യൂട്രൽ വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവുണ്ട്.

  • രണ്ട് വസ്തുക്കളുടെ ചാർജ് സ്ഥിരീകരിക്കാനുള്ള ഏറ്റവും യോജിച്ച സൂചന ആകർഷണമല്ല, വികർഷണമാണ്.

Note:

Screenshot 2025-12-23 114426.png

കമ്പിളിയുമായി ഉരസുമ്പോള്‍ കമ്പിളിക്കു പോസിറ്റിവ് ചാര്‍ജും ബലൂണിനു നെഗറ്റിവ് ചാര്‍ജും ലഭിക്കുന്നു .വിജാതീയ ചാര്‍ജുകള്‍ ആകര്‍ഷിക്കുന്നത് കൊണ്ടാണ് ബലൂണും കമ്പിളിയും തമ്മില്‍ ആകര്‍ഷിക്കുന്നത്.


Related Questions:

വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
ചുവടെ നൽകിയിരിക്കുന്നവയിൽ മിന്നലേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളിൽ ഉൾപ്പെദാത്തത് ഏത് ?
ഉയർന്ന ആർദ്രതയിൽ ജലബാഷ്പം _____ കൂടുതലാണ്.
വിജാതീയ ചാർജുകൾ തമ്മിൽ ______ .
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?