App Logo

No.1 PSC Learning App

1M+ Downloads
കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?

Aഅന്ത്യ ബാല്യം

Bശൈശവം

Cആദ്യ ബാല്യo

Dകൗമാരം

Answer:

C. ആദ്യ ബാല്യo

Read Explanation:

ആദ്യ ബാല്യo (Early childhood)

  • 3 മുതൽ 6 വയസ്സുവരെയുള്ള വികസന ഘട്ടമാണ് ആദ്യ ബാല്യം.
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും അവയിൽ സചേതനത്വം  (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാനും ശ്രമിക്കുന്നു.
  • ഓട്ടം, ചാട്ടം, സംഘക്കളികൾ എന്നിവയിൽ താൽപര്യ കാണിക്കുന്നു.
  • ബുദ്ധിവികാസം കൂടുതൽ ത്വരിതമാകുന്ന ഘട്ടം.
  • അനുകരണവാസന കൂടുതൽ പ്രകടിപ്പിക്കുന്നു.

Related Questions:

കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകൾ ചുവടെ കൊടുക്കുന്നു

  1. ശാരീരിക വളർച്ച ക്രമീകൃതമാകുന്നു.
  2. കാരണങ്ങൾ കണ്ടെത്താനുള്ള കരുത്ത് ആർജിക്കുന്നു.
  3. വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നു.

ഇവ കുട്ടിയുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിൻ്റെ പ്രത്യേകതകളാണ് ?

ശിശു വികാസത്തെ പാരമ്പര്യവും പര്യാവരണവും സ്വാധീനിക്കുന്നുണ്ടല്ലോ ? ശിശുവികാസത്തെ പാരമ്പര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് :
എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽപ്പെടാത്തത് ?