App Logo

No.1 PSC Learning App

1M+ Downloads
വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

Aപ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Bശാരീരിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥ

Cപഠനത്തിൽ മന്ദഗതി നേരിടുന്ന അവസ്ഥ

Dപഠനവൈകല്യങ്ങൾ അനുഭവപ്പെടുന്ന അവസ്ഥ

Answer:

A. പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Read Explanation:

ചാലക ശേഷി വികസനം:

  • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
  • പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
  • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

 

വിളംബിത ചാലക വികാസം  (Delayed Motor Development)
  • വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ
 
കാരണങ്ങള്‍
  1. അനാരോഗ്യം
  2. തടിച്ച ശരീരം
  3. ന്യൂനബുദ്ധി
  4. അഭ്യാസക്കുറവ്
  5. ഭയം
  6. പ്രോത്സാഹനമില്ലായ്മ
  7. വിദഗ്ധ പരിശീലനക്കുറവ്

 


Related Questions:

ജനനം മുതൽ 7 വയസ്സിനുള്ളിൽ ശിശുവിൻറെ ആനുപാതികമായ വളർച്ചയിലും ഘടനയിലും മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് മാറ്റം വരുന്ന ഭാഗം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശൈശവത്തിലെ ഏത് വികാസവുമായി ബന്ധപ്പെട്ടതാണ് ?

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.
ശൈശവത്തിലെ വളർച്ചയുടെ പരമ പ്രധാന ലക്ഷണമാണ് :
"രണ്ടു വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചു കൊണ്ടല്ല , മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്" - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ്
മാതാപിതാക്കളുടേയും അധ്യാപകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ആദർശ് വായന തുടങ്ങിയത്. എന്നാൽ പിന്നീട് വായനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഇത് ഏതിനുള്ള ഉദാഹരണമാണ് ?