App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളെ --- എന്നു പറയുന്നു.

Aഅബ്സോർബന്റ് വാതകങ്ങൾ

Bഹരിതഗൃഹ വാതകങ്ങൾ

Cകാത്തോഡിക് വാതകങ്ങൾ

Dഇൻഹലന്റ് വാതകങ്ങൾ

Answer:

B. ഹരിതഗൃഹ വാതകങ്ങൾ

Read Explanation:

ഹരിതഗൃഹ വാതകങ്ങൾ (Green house gases):

  • കാർബണിന്റെയും, കാർബൺ സംയുക്തങ്ങളുടെയും ജ്വലനഫലമായി ഉണ്ടാകുന്ന പ്രധാന വാതകമാണ് കാർബൺ ഡൈഓക്സൈഡ്.

  • മനുഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ടും, പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും, അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളുടെ അളവ് വളരെയധികം വർധിക്കുകയാണ്.

  • ഈ വാതകങ്ങളെ ഹരിതഗൃഹവാതകങ്ങൾ (Green house gases) എന്നു പറയുന്നു.


Related Questions:

കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ---.
ഒരു പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നതും, അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ --- എന്ന് പറയുന്നു.
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.
കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.