കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :
Aവിരൽകുടി
Bതലവേദന
Cപഠനസമ്മർദ്ദം
Dവയറുവേദന
Answer:
A. വിരൽകുടി
Read Explanation:
വിരല്‍ കുടിക്കല്‍ (Thumb sucking)
- ഗർഭാവസ്ഥയിൽ 15 ആഴ്ച പ്രായമുള്ളപ്പോൾ കുഞ്ഞുങ്ങൾ വിരൽ കുടിച്ചു തുടങ്ങുന്നത്.
- അഞ്ചു വയസു വരെ തുടർന്നേക്കാവുന്ന ഈ ശീലം പല്ലുകളെ ബാധിക്കാറില്ല.
- എന്നാൽ, പാൽപ്പല്ലുകൾ പറിഞ്ഞു പുതിയ പല്ലുകൾ വന്നതിനു ശേഷവും ഈ ശീലം തുടരുമ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങുന്നത്.
- മുകൾ നിരയിലെ പല്ലുകൾ കൂടുതലായി പൊങ്ങാനും കീഴ്ത്താടിയിലെ പല്ലുകൾ ഉള്ളിലേക്ക് താഴുകയും, മുകളിലെയും താഴെയും പല്ലുകൾ കടിച്ചു പിടിച്ചാലും അവക്കിടയിൽ ഗ്യാപ് ഉണ്ടാകുകയും (open bite), പല്ലുകളുടെ നിര തെറ്റലുമെല്ലാം തത്ഫലമായി ഉണ്ടാകുന്നു.
- കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കാനിടയുള്ള ഈ ദന്തവൈകല്യങ്ങൾ അക്കാരണം കൊണ്ടുതന്നെ സ്വഭാവരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.