ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

- 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.
- 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.
- ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.
ഗാർഡനറുടെ 7 മാനസിക ശേഷികൾ:

- ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)
- വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)
- യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)
- കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)
- താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)
- വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
- ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)
ഗാർഡ്നർ കൂട്ടിച്ചേർത്ത ബുദ്ധി ശക്തികൾ:

ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട 'Intelligence Reframed' എന്ന ഗ്രന്ഥത്തിൽ 2 തരം ബുദ്ധി ശക്തി കൂടി ഗാർഡ്നർ കൂട്ടി ച്ചേർത്തു.
- പ്രകൃതിപര ബുദ്ധി (Naturalistic Intelligence)
- അസ്തിത്വപര ബുദ്ധി (Existential Intelligence)
വാചിക / ഭാഷാപര ബുദ്ധി:

- പദങ്ങളുടെ അർത്ഥം മനസിലാക്കുവാനും, പുതിയ ആശയങ്ങൾ രൂപീകരിക്കുവാനും, ആശയ വിനിമയം നടത്തുവാനും, ഫലപ്രദമായി ഭാഷ ഉപയോഗിക്കുവാനും സഹായിക്കുന്ന ബുദ്ധിയാണിത്.
- ചർച്ചകൾ, സംവാദങ്ങൾ, അഭിമുഖം, സെമിനാറുകൾ നടത്തൽ തുടങ്ങിയവയെ സഹായിക്കുന്നു.
- രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ, കവി, പത്രപ്രവർത്തകർ എന്നിവർക്കിത് പ്രയോജനപ്പെടുന്നു.