App Logo

No.1 PSC Learning App

1M+ Downloads
ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവാണ് :

Aഅനുഭവാർജിതബുദ്ധി

Bഘടകാംശബുദ്ധി

Cസന്ദർഭോചിതബുദ്ധി

Dവ്യക്ത്യാന്തര ബുദ്ധി

Answer:

A. അനുഭവാർജിതബുദ്ധി

Read Explanation:

ട്രയാർക്കിക് സിദ്ധാന്തം (Triarchic Theory) 

  • ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് ട്രൈയാർക്കിക് സിദ്ധാന്തം അവതരിപ്പിച്ചത് - റോബർട്ട് ജെ.സ്റ്റേൺബർഗ് (Robert.J. Sternberg), യേൽ (Yale) സർവകലാശാലയിലെ മനഃശാസ്ത്രജ്ഞൻ)
  • സ്റ്റേൺബർഗ്ൻ്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിക്ക് 3 തലങ്ങൾ ഉണ്ട്.
    1. ഘടകാംശബുദ്ധി (Componential intelligence - Analytical Skills)
    2. അനുഭവാർജിതബുദ്ധി (Experiential intelligence - Creativity Skills)
    3. സന്ദർഭോചിതബുദ്ധി (Contextual intelligence - Practical skills) 
  • ഘടകാംശബുദ്ധി 
    • ഒരു വസ്തുതയെ വിശകലനം ചെയ്ത് കാര്യകാരണ സഹിതം മനസിലാക്കി ചിന്തിക്കാനുള്ള കഴിവ്.
  • അനുഭവാർജിതബുദ്ധി 
    • ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവ്.
    • പ്രശ്നത്തെ സ്വാഭാവികമായി തനിയെ നേരിടുകയും ക്രിയാത്മകമായും സ്വതന്ത്രമായും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ ബുദ്ധിയുടെ പ്രത്യേകതയാണ്.
  • സന്ദർഭോചിതബുദ്ധി
    • സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനും അവയെ തനിക്ക് അനുകൂലമായി മാറ്റാനുമുള്ള ശേഷി.
    • പ്രായോഗികബുദ്ധിയോടെ കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും സമ്പാദിക്കാൻ സഹായിക്കുന്ന ബുദ്ധി.

Related Questions:

ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് ?
സ്വന്തം വികാരങ്ങളും അവയുടെ അനന്തര ഫലങ്ങളും തിരിച്ചറിയാനുള്ള വ്യക്തിയുടെ കഴിവ് :
Two students have same IQ. Which of the following cannot be correct ?
13 വയസ്സുള്ള റാണിയുടെ മാനസിക വയസ്സ് 8 ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റാണി ഏത് വിഭാഗത്തിൽ പെടും ?
ബുദ്ധിയെ പറ്റി ബഹുഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?