വൈകാരിക ബുദ്ധി / ഇമോഷണൽ ഇൻറലിജൻസ് (EI) - മറ്റുള്ളവരുമായി ഫലപ്രദമായും ക്രിയാത്മകമായും ആശയവിനിമയം നടത്താനും വികാരങ്ങളെ ഗ്രഹിക്കാനും, വ്യാഖ്യാനിക്കാനും, പ്രകടിപ്പിക്കാനും, നിയന്ത്രിക്കാനും, വിലയിരുത്താനും, ഉപയോഗിക്കാനുമുള്ള കഴിവാണ്.
സാമൂഹിക ബുദ്ധി / സോഷ്യൽ ഇൻറലിജൻസ് - വ്യക്തിബന്ധങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ സൂചിപ്പിക്കുന്നു.
ആത്മീയ ബുദ്ധി - 'സ്വയം' മനസ്സിലാക്കുന്നതിലൂടെയും ഉയർന്ന അളവിലുള്ള മനസ്സാക്ഷി, അനുകമ്പ, മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബന്ധത എന്നിവയിലൂടെയും ജീവിതത്തിൽ സാമൂഹികമായി പ്രസക്തമായ ഒരു ലക്ഷ്യം സ്വന്തമാക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ്.
അഭിപ്രേരണ - പെരുമാറ്റത്തിന് ഉദ്ദേശ്യമോ ദിശാബോധമോ നൽകുന്ന പ്രേരണ. മനുഷ്യരിൽ ബോധപൂർവമോ അബോധാവസ്ഥയിലോ പ്രവർത്തിക്കുന്നു.