App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കുള്ള കളി ഉപകരണങ്ങളെ പ്രകൃതി വസ്തുക്കളിൽനിന്നും നൽകണം എന്ന് പറയുന്നതിന് കാരണം ?

Aകളി ഉപകരണങ്ങൾ വില കൂടിയതിനാൽ

Bഉപകരണങ്ങൾ പ്ലാസ്റ്റിക് ആയതിനാൽ

Cപ്രകൃതി വസ്തുക്കൾ സുലഭമായതിനാൽ

Dനിരീക്ഷണപാടവം വർധിപ്പിക്കാൻ

Answer:

D. നിരീക്ഷണപാടവം വർധിപ്പിക്കാൻ

Read Explanation:

ആൽബർട്ട് ബന്ധുര യുടെ സാമൂഹിക വികാസ സങ്കൽപ്പം

  • 1925 ൽ കാനഡ യിൽ ജനിച്ച ആൽബർട്ട് ബന്ധുര സാമൂഹിക വികാസത്തെക്കുറിച്ച് വിശദമായി പഠിച്ചു സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചു 
  • ബന്ദൂരയുടെ സാമൂഹിക വികാസ സങ്കല്പം അറിയപ്പെടുന്നത് - നിരീക്ഷണ പഠന സിദ്ധാന്തം (Theory of observational learning) അനുകരണ പഠന സിദ്ധാന്തം (Imitation learning)
  • ദൃശ്യ മാധ്യമങ്ങൾ കുട്ടിയുടെ മനസ്സിൽ ആക്രമണ വാസന ഉയർത്തി വിടുന്നുണ്ടെന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു 
  • ദൃശ്യ മാധ്യമങ്ങൾ മാത്രമല്ല മാതാപിതാക്കളും മറ്റു മുതിർന്നവരും കുട്ടികളുടെ മനസ്സിൽ വികലമായ ചിന്താഗതികൾ ഉണ്ടാക്കുന്നുണ്ട് 
  • മുതിർന്നവരുടെ പെരുമാറ്റ രീതികൾ അനുകാരിക്കുകയും അവലംബിക്കുകയും ചെയ്യുന്ന കുട്ടികൾ മാനസിക വൈകല്യമുള്ളവരും ആക്രമണ പ്രവണതയുള്ളവരുമായി മാറാം എന്ന് അദ്ദേഹം സമർഥിക്കുന്നു  
  • നിരീക്ഷണവും അനുകരണവും ആണ് സൂഷ്മ തലത്തിൽ സാമൂഹിക വികാസത്തിൻ്റെ അടിസ്ഥാനമെന്ന് ബന്ധുര സിദ്ധാന്തിക്കുന്നു 
  • ഈ നിരീക്ഷണ പ്രക്രിയക്ക് അടിസ്ഥാനമായ ഘടകങ്ങൾ താഴെ പറയുന്നു  :-
  1. അനുകരണം 
  • വളരുന്ന പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയും വ്യവഹാരങ്ങളും സ്വഭാവ സവിശേഷതകളും നിരീക്ഷണങ്ങളും'അനുകരിക്കുകയും ചെയ്യുന്നു 
  • ഗുണാത്മകമായ അനുകരണം ആണെങ്കിൽ സാമൂഹ്യവൽക്കരണം പുരോഗമനപരവും വികാസപരവും ആയിരിക്കും  അല്ലെങ്കിൽ അത് വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു 
  • കുട്ടി വികലമായ വികാസത്തിന് പാത്രമാവുകയും ചെയ്യുന്നു 

2 . ആവർത്തനം 

  • അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു 
  • ആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തൻ്റെ വ്യവഹാരത്തിൻ്റെ  ഭാഗമാക്കുകയും അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു 
  • പ്രവർത്തനത്തിലൂടെ ഈ വ്യവഹാര മാതൃക മനസ്സിൽ ഉറപ്പിക്കുന്നു ,വ്യവഹാരമായി മാറുന്നു 

3 . മോഡലിംഗ് / മാതൃക നൽകൽ 

  • അംഗീകരിക്കുന്നതിനും സാമൂഹ്യ ജീവിതത്തിൽ അനുവർത്തിക്കുന്നതിനും പ്രേരകമായ ഒരു മാതൃക ആദ്യം ഉണ്ടാവണം 
  • ദൃശ്യ മാധ്യമങ്ങൾ ഈ സ്ഥാനം വഹിക്കേണ്ടതാണ് 
  • ഒരു അളവ് വരെ വ്യക്‌തിത്വ വികാസത്തെ സ്വാധീനിക്കാൻ ദൃശ്യ മാധ്യമങ്ങൾക്കാകുന്നു 
  • മാധ്യമങ്ങളിലൂടെ കുട്ടിയുടെ മനസ്സിൽ പതിയുന്ന വ്യക്തികൾ ,വ്യവഹാര മാതൃകകൾ എന്നിവ കുട്ടികൾ മാതൃകയാകുന്നു 
  • നല്ലതല്ലെങ്കിൽ കുട്ടിയുടെ  സാമൂഹ്യ വികാസം വികലമായി പോവാൻ സാധ്യതകൾ ഏറെയാണ് 

4 . തനത് ശേഷി (Self Efficiency )

  • ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനും അത് ജീവിക്കാനും ഉള്ള ഒരാളുടെ ആത്മാഭിമാനം കലർന്ന ഉറപ്പുള്ള തോന്നലാണ് തനത് ശേഷി 
  • ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു 
  • മുൻകാല ജീവിത നേട്ടങ്ങളിൽ നിന്നാണ് ആത്മാഭിമാനവും ആത്മവിശ്വാസവും നേടിയെയെടുക്കുന്നത് 

Related Questions:

Inclusive education refers to a school education system that:
എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ എത്ര ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്?
'യാദൃച്ഛികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസം' എന്ത് പേരിൽ അറിയപ്പെടുന്നു ?
മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ ..... എന്ന് പറയുന്നു.
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?