App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ അവസരം നൽകുന്നത് കൊണ്ട് ഉണ്ടാകുന്ന വികാസം ?

Aഇന്ദ്രിയ വികാസം

Bപേശി വികാസം

Cമാനസിക വികാസം

Dശാരീരിക വികാസം

Answer:

A. ഇന്ദ്രിയ വികാസം

Read Explanation:

വികാസം

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതിയിലുള്ള വികസനം
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

ബൗദ്ധികവികസനം

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

സാമൂഹിക വികസനം

  • അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
  • അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  • ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.

ഭാഷാവികസനം

  • ജനനസമയത്ത് - കരച്ചിൽ
  • പത്തുമാസം - ആദ്യ വാക്ക്
  • ഒരു വയസ്സ് - 3 or 4 വാക്ക് 

Related Questions:

രോഗാണുക്കളാൽ മലിനമാകുമെന്ന് ഭയപ്പെടുന്ന ഒരാൾ കൈകൾ ആവർത്തിച്ച് കഴുകുന്നു, അല്ലെങ്കിൽ തന്റെ കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭയപ്പെടുന്ന ഒരാൾ ചിന്തയെ നിർവീര്യമാക്കാൻ ഒരു പ്രവൃത്തി ഒന്നിലധികം തവണ ആവർത്തിക്കാനുള്ള പ്രേരണകാണിക്കുന്നു - ഇവ ഏതുതരം ഉത്കണ്ഠക്ക് ഉദാഹരണമാണ് ?
മൂന്നു വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് ?
Which of the following factors are related with heredity factor?
Which of these is NOT an effective coping strategy for stress management ?
During which stage of prenatal development does organ formation primarily occur?