കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് ?
Aമഹാത്മാഗാന്ധി
Bജോൺ ഡ്യൂയി
Cറൂസ്സോ
Dപ്ലേറ്റോ
Answer:
C. റൂസ്സോ
Read Explanation:
പ്രകൃതി വാദം
- ഓരോ മനുഷ്യനും, മൃഗത്തിനും അതിന്റെതായ സ്വാഭാവിക സവിശേഷതകൾ ഉണ്ട്.
- സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് റൂസ്സോ ഉൾപ്പെടെയുള്ള പ്രകൃതിവാദികൾ നിരീക്ഷിക്കുന്നു.
- ആത്മപ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി റൂസ്സോയും പ്രകൃതിവാദികളും കണ്ടത്.
- പ്രകൃതിവാദത്തിന്റെ സിദ്ധാന്തം - സ്വാഭാവിക വളർച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കലാണ് വിദ്യാഭ്യാസം.
- വാചികമായ ബോധനങ്ങളെ അടിമുടി എതിർത്ത റൂസ്സോ നിരീക്ഷണം, അനുഭവങ്ങൾ എന്നിവ വഴിയുള്ള സ്വയം പഠനത്തെ മാത്രമെ അംഗീകരിച്ചിട്ടുള്ളു.
- ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ റൂസ്സോ ഉപദേശിച്ചു.
- കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് - റൂസ്സോ