കുമാരനാശാന്റെ വീണപൂവ് പ്രസിദ്ധീകരിച്ച പത്രം ഏതാണ് ?Aപശ്ചിമോദയംBവിവേകോദയംCമിതവാദിDസന്ദിഷ്ടവാദിAnswer: C. മിതവാദി Read Explanation: വീണപൂവ് 1907 ൽ കുമാരനാശാൻ വീണപൂവ് എന്നൊരു കാവ്യം എഴുതി. മലയാള ഭാഷാസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി. അന്നുവരെ കവിതകൾ പൊതുവേ പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ കഥ പറഞ്ഞ 'വീണപൂവ്' മലയാളസാഹിത്യത്തിൽ കാല്പനിക (റൊമാന്റിസം) പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. വീണപൂവാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം. 'ജൈനിമേട്' എന്ന സ്ഥലത്ത് വച്ചാണ് അദേഹം വീണപൂവ് രചിച്ചത്. കുമാരനാശാന്റെ "വീണപൂവ്" 'മിതവാദിയിൽ' പ്രസിദ്ധീകരിച്ചത് - 1907 Read more in App