App Logo

No.1 PSC Learning App

1M+ Downloads
കൂട്ടിമുട്ടാത്ത വരകള്‍ ദൂരെ നിന്നു നോക്കിയാൽ ഒരു വീടുപോലെ തോന്നും. ഗസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത് ?

Aസാമ്യതാ നിയമം

Bസാമീപ്യനിയമം

Cപരിപൂർത്തി നിയമം

Dതുടര്‍ച്ചാ നിയമം

Answer:

C. പരിപൂർത്തി നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) - അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു.
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity) - തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി.
  4. രൂപപശ്ചാത്തല ബന്ധം 
  5. പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure) - വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍.



         

 

 

 

 

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് പരിപൂർത്തി നിയമം. 


Related Questions:

A person who dislikes their coworker becomes convinced that the coworker dislikes them. This reflects which defense mechanism?
According to Piaget, why is hands-on learning important in classrooms?
പൗരാണികാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

മാനവികത വാദ്വുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സ്വന്തം പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും മനുഷ്യനു കഴിയുമെന്ന് വിശ്വസിക്കുകയും അപ്രകാരം രോഗചികിത്സയിൽ ഏർപ്പെടുകയും ചെയ്തു.
  2. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇവർ വാദിച്ചു.
  3. ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് മാനവികതാ വാദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  4. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിർത്തു.
    മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ?