App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?

Aകെ.ആർ ഗൗരിയമ്മ

Bഫാത്തിമ ബീവി

Cആനി മസ്ക്രീൻ

Dറോസമ്മ പുന്നൂസ്

Answer:

A. കെ.ആർ ഗൗരിയമ്മ

Read Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.
  • കേരളത്തിലെ ആദ്യ വനിത മന്ത്രി
  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.
  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.
  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 
  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.

 


Related Questions:

കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?
2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?
പുതുപ്പള്ളി നിയമസഭാ മണ്ഡലം ഏത് ജില്ലയിലാണ് ?
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളിൽ സ്ത്രീകൾക്ക് എത്ര ശതമാനം സീറ്റു സംവരണമാണ് നൽകപ്പെട്ടിരിക്കുന്നത് ?