A50%
B33%
C30%
D40%
Answer:
A. 50%
Read Explanation:
ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവീധാനമാണ് പഞ്ചായത്ത് രാജ്.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിന്റെയും ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിന്റെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്ത് രാജ്.
ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായി തീരുക എന്നതാണ് അന്തിമ ലക്‌ഷ്യം.
ഏപ്രിൽ 24 ന് ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം ആചരിക്കുന്നതെങ്കിലും പഞ്ചായത്ത് രാജിൻ്റെ പിതാവായ ബൽവന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം ആയിട്ട് ആചരിക്കുന്നത്
പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 40
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി - 73-ാം ഭേദഗതി 1992
പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് - 1993 ഏപ്രിൽ 24
ദേശീയ പഞ്ചായത്ത് രാജ് ദിനം - ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു
'പഞ്ചായത്തീരാജ്' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ജവഹർലാൽ നെഹ്‌റു
73-ാം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത് രാജ് നിയമം 1994 ഏപ്രിൽ 23നും 74-ാം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ് 30 നും നിലവില്‍ വന്നു.
ഈ നിയമത്തിന് 1995ൽ ചില ഭേദഗതികൾ വരുത്തുകയുണ്ടായി. അനന്തരം 1999ൽ അധികാര വികേന്ദ്രീകരണ (സെൻ) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷൻറെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി.
സർക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിൻറെ പ്രത്യേകത.
2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണ നിർണ്ണയം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തികൊണ്ട് അധികാര വികേന്ദ്രീകരണം പൂർണ്ണമായി നടപ്പിലാക്കി.
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളിൽ സ്ത്രീകൾക്ക് 50% സീറ്റു സംവരണമാണ് നൽകപ്പെട്ടിരിക്കുന്നത്