Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?

Aകെ.ആർ ഗൗരിയമ്മ

Bഫാത്തിമ ബീവി

Cആനി മസ്ക്രീൻ

Dറോസമ്മ പുന്നൂസ്

Answer:

A. കെ.ആർ ഗൗരിയമ്മ

Read Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.
  • കേരളത്തിലെ ആദ്യ വനിത മന്ത്രി
  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.
  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.
  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 
  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.

 


Related Questions:

ദിനമണി എന്ന ദിനപത്രം ആരംഭിച്ച മുഖ്യമന്ത്രി ആര്?
കേരളത്തിൽ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ?
കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2007 ൽ നിലവിൽ വന്നു
  2. ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യ മന്ത്രിയാണ്
  3. ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നപ്പോൾ മുഖ്യ മന്ത്രി ശ്രീ .ഉമ്മൻ ചാണ്ടി ആയിരുന്നു
  4. ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന റവന്യൂ മന്ത്രിയാണ്
    തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?