App Logo

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

Aസി കെ അബ്ദുൾ റഹീം

Bബി അശോക്

Cമിനി ആന്റണി

Dജി ആർ അനിൽ

Answer:

A. സി കെ അബ്ദുൾ റഹീം

Read Explanation:

  • ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
  • ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
  • കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു

Related Questions:

സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമ്മിക്കുന്നതിനായി ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. താഴെ പറയുന്നവരിൽ ആരായിരുന്നു സമിതിയുടെ അദ്ധ്യക്ഷൻ?
Panchayati Raj System was introduced in Kerala in :

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തണ്ണീർത്തടം എന്ന നിർവചനത്തിൽ ഉൾപ്പെടാത്തവ കണ്ടെത്തുക

  1. കായലുകൾ.
  2. നെൽ വയലുകൾ
  3. നദികൾ
  4. ചേറ്റുപ്രദേശങ്ങൾ
  5. കടലോര കായലുകൾ.
    2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

    1. കേരള പബ്ലിക് സർവീസ് ആക്ട് 1968 പ്രകാരം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ആക്ട് -1958 നു നിയമസാധുത ലഭിച്ചു
    2. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം i ൽ പൊതു ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
    3. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം ii ൽ പൊതുവിഷയങ്ങളും അവയുടെ നിർവചനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു
    4. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ൽ ഭാഗം iii ൽ പ്രത്യേക ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു